Saturday, January 10, 2015

അധ്യയനം

നിന്നെ പുനർനിർമ്മിക്കാനെന്ന
വ്യാജേന
ഞാൻ നിരന്തരം
ചാലിച്ചെടുക്കുന്ന
പല നിറങ്ങളിലുള്ള
ചതിക്കൂട്ടിന്
ഈ (കെട്ട )കാലത്ത്
മറ്റെന്ത്   പേരിടാനാണ്  !

പുസ്തകം

ഇന്നലെ വരെ
ഞാൻ സുഖമായി
കിടന്നുറങ്ങിയിരുന്ന
കട്ടിലിനു മീതെ
എന്നെ മറിച്ചിട്ട്
നീ കൊണ്ടിട്ടിരിക്കുന്ന
കസേര

Friday, November 14, 2014

ആഗോളീകരണകാലത്തെ പ്രണയം


നിന്റെ കണ്ണുകളിൽ എനിക്ക്
ആഫ്രിക്കൻ ശൈശവങ്ങളുടെ
ദൈന്യക്കാഴ്ച
       നാസികയിൽ
      1} അമേരിക്കൻ ബാല്ല്യങ്ങളുടെ
       വെടിപ്പുര ഗന്ധച്ചൂര്
രസനയിൽ
യൂറോപ്യൻ കൗമാരങ്ങളുടെ
മാദകത്വ ചവർപ്പ്
         കാതുകളിൽ
         ആസ്ട്രേലിയൻ യൗവ്വനങ്ങളുടെ
          2} ‘കൊലവെറി’യുടെ താളം
ത്വക്കിൽ
ഏഷ്യൻ വാർദ്ധക്യങ്ങളുടെ
ആഭിചാര കുളിര്
           ആറാമിടത്തിൽ
            ഒരന്റാർട്ടിക്കൻ മരണത്തിന്റെ
            കൂട്ടികൊടുപ്പിലേയ്ക്കുള്ള  തുടക്കം
_______________________________________________________
   1 തെക്കും വടക്കും
 2 ഭാരതീയർക്കെതിരെയുള്ള 2009- ലെ ആക്രമണം

ന്യൂ.ജ. പ്രണയം


നിലനില്പിനായുള്ള
സമരത്തിനിടയിൽ
ശേഖരിക്കപ്പെടുന്ന ആയുധം

            തമ്മിലറിയാതെ
    പ്രയോഗിക്കുന്ന 
കണ്ണീർവാതകം പോലെയൊന്ന്

കൈമാറിയതെല്ലാം
മറുകരളറിയാതെത്തുന്ന 
ബൂമറാങ്ങ്.

*ന്യൂ ജനറേഷൻ 

{സി .എസ് .സേവ്യർ}