നിന്റെ കണ്ണുകളിൽ എനിക്ക്
ആഫ്രിക്കൻ ശൈശവങ്ങളുടെ
ദൈന്യക്കാഴ്ച
നാസികയിൽ
1} അമേരിക്കൻ ബാല്ല്യങ് ങളുടെ
വെടിപ്പുര ഗന്ധച്ചൂര്
രസനയിൽ
യൂറോപ്യൻ കൗമാരങ്ങളുടെ
മാദകത്വ ചവർപ്പ്
കാതുകളിൽ
ആസ്ട്രേലിയൻ യൗവ്വനങ് ങളുടെ
2} ‘കൊലവെറി’യുടെ താളം
ത്വക്കിൽ
ഏഷ്യൻ വാർദ്ധക്യങ്ങളുടെ
ആഭിചാര കുളിര്
ആറാമിടത്തിൽ
ഒരന്റാർട്ടിക്കൻ മര ണത്തിന്റെ
കൂട്ടികൊടുപ്പിലേയ് ക്കുള്ള തുടക്കം
______________________________ _________________________
1 തെക്കും വടക്കും
2 ഭാരതീയർക്കെതിരെയുള്ള 2009- ലെ ആക്രമണം