Wednesday, June 10, 2015





സെൽഫി 


തനിച്ചാണ് 
ഒരു കൂട്ട് വരൂ 
എന്ന് പോസ്റ്റിട്ട് 
വലയിലാക്കി നീ 
എന്നെ സെൽഫടിച്ചു.


 എന്നിട്ട്‌  ഇപ്പോൾ 
ഞാനിവിടെ ഒറ്റപ്പെട്ട 
പുതിയ ക്ലിക്കുകളിലെ 
സെൽഫി മാത്രം. 

എങ്കിലും 
വലമുറിക്കാൻ 
ഒരു വിഫലശ്രമമെന്തിന് ?

ആരാണിനി 
ലൈക്കിടുകെന്ന് 
അറിയില്ലല്ലോ 
എനിക്കും നിനക്കും 

വലക്കൂട്ടങ്ങൾക്കുള്ളിലെ 
സെൽഫികളായി നാം 
എന്നേ നമ്മുടെ ഫെയ്‌സ് 
ബുക്ക്‌ ചെയ്തു കഴിഞ്ഞിരിക്കുന്നു.



സി .എസ്‌ . സേവ്യർ 


Thursday, February 19, 2015

തായ് വേര് 
വാഴ്വിന്റെ വേരുകൾ മുന തീർത്ത കറുപ്പും

അരുതുകളുടെ വേദനകൾ അഴക് പാകിയ നീലയും

അല്പമായി മാത്രം ചുവട്ടിൽ ശേഷിക്കും പച്ചയും മറന്ന്

തൊട്ടുമുൻപിൽ കാണും ചെമപ്പിനെ തെല്ലും ഭയക്കാതെ

"വെളുത്തു" പോവാതിരിക്കാൻ മഞ്ഞയായ മാറുമായ്

ആരുടെ വരവിനായ് നീ പിന്നെയും മണ്ണ് പിളർന്ന് ഉറവതേടുന്നു

നിന്നെ കാണാനും തൊടാനും മണത്ത് കേട്ട് രുചിക്കാനുമിനിയാരെത്തും

നിൻ വിരൽതൊട്ട കരങ്ങളെന്നേയകന്ന് മറ്റൊരു തണൽ തേടിയേറെയകലെയായി

ഒന്ന് നേരെ നിവർന്നുയർന്നു നിന്നാൽ മാത്രം മതി കാണാം നിനക്ക്  ഇനി,ശേഷിപ്പുകളായി ആ "കെട്ട്കാഴ്ചകൾ" മാത്രം



സി.എസ്. സേവ്യർ 

Saturday, January 10, 2015

അധ്യയനം

നിന്നെ പുനർനിർമ്മിക്കാനെന്ന
വ്യാജേന
ഞാൻ നിരന്തരം
ചാലിച്ചെടുക്കുന്ന
പല നിറങ്ങളിലുള്ള
ചതിക്കൂട്ടിന്
ഈ (കെട്ട )കാലത്ത്
മറ്റെന്ത്   പേരിടാനാണ്  !

പുസ്തകം

ഇന്നലെ വരെ
ഞാൻ സുഖമായി
കിടന്നുറങ്ങിയിരുന്ന
കട്ടിലിനു മീതെ
എന്നെ മറിച്ചിട്ട്
നീ കൊണ്ടിട്ടിരിക്കുന്ന
കസേര

Friday, November 14, 2014

ആഗോളീകരണകാലത്തെ പ്രണയം


നിന്റെ കണ്ണുകളിൽ എനിക്ക്
ആഫ്രിക്കൻ ശൈശവങ്ങളുടെ
ദൈന്യക്കാഴ്ച
       നാസികയിൽ
      1} അമേരിക്കൻ ബാല്ല്യങ്ങളുടെ
       വെടിപ്പുര ഗന്ധച്ചൂര്
രസനയിൽ
യൂറോപ്യൻ കൗമാരങ്ങളുടെ
മാദകത്വ ചവർപ്പ്
         കാതുകളിൽ
         ആസ്ട്രേലിയൻ യൗവ്വനങ്ങളുടെ
          2} ‘കൊലവെറി’യുടെ താളം
ത്വക്കിൽ
ഏഷ്യൻ വാർദ്ധക്യങ്ങളുടെ
ആഭിചാര കുളിര്
           ആറാമിടത്തിൽ
            ഒരന്റാർട്ടിക്കൻ മരണത്തിന്റെ
            കൂട്ടികൊടുപ്പിലേയ്ക്കുള്ള  തുടക്കം
_______________________________________________________
   1 തെക്കും വടക്കും
 2 ഭാരതീയർക്കെതിരെയുള്ള 2009- ലെ ആക്രമണം

ന്യൂ.ജ. പ്രണയം


നിലനില്പിനായുള്ള
സമരത്തിനിടയിൽ
ശേഖരിക്കപ്പെടുന്ന ആയുധം

            തമ്മിലറിയാതെ
    പ്രയോഗിക്കുന്ന 
കണ്ണീർവാതകം പോലെയൊന്ന്

കൈമാറിയതെല്ലാം
മറുകരളറിയാതെത്തുന്ന 
ബൂമറാങ്ങ്.

*ന്യൂ ജനറേഷൻ 

{സി .എസ് .സേവ്യർ}