Thursday, February 19, 2015

തായ് വേര് 
വാഴ്വിന്റെ വേരുകൾ മുന തീർത്ത കറുപ്പും

അരുതുകളുടെ വേദനകൾ അഴക് പാകിയ നീലയും

അല്പമായി മാത്രം ചുവട്ടിൽ ശേഷിക്കും പച്ചയും മറന്ന്

തൊട്ടുമുൻപിൽ കാണും ചെമപ്പിനെ തെല്ലും ഭയക്കാതെ

"വെളുത്തു" പോവാതിരിക്കാൻ മഞ്ഞയായ മാറുമായ്

ആരുടെ വരവിനായ് നീ പിന്നെയും മണ്ണ് പിളർന്ന് ഉറവതേടുന്നു

നിന്നെ കാണാനും തൊടാനും മണത്ത് കേട്ട് രുചിക്കാനുമിനിയാരെത്തും

നിൻ വിരൽതൊട്ട കരങ്ങളെന്നേയകന്ന് മറ്റൊരു തണൽ തേടിയേറെയകലെയായി

ഒന്ന് നേരെ നിവർന്നുയർന്നു നിന്നാൽ മാത്രം മതി കാണാം നിനക്ക്  ഇനി,ശേഷിപ്പുകളായി ആ "കെട്ട്കാഴ്ചകൾ" മാത്രം



സി.എസ്. സേവ്യർ